The Gaza Strip's only operating power plant was turned off late on wednesday due to a severe shortage of fuel, leaving the coastal enclave in a complete blackout, local officials said.
ഗസ മുനമ്പില്‍ പ്രവര്‍ത്തിക്കുന്ന ഒരേയൊരു പവര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചു. ഇതോടെ ഗസ മുഴുവന്‍ ഇരുട്ടിലായെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. കടുത്ത ഊര്‍ജക്ഷാമമാണ് ഗസയില്‍ നിലനില്‍ക്കുന്നത്. കിഴക്കന്‍ ഗസാ സിറ്റിയില്‍ ഹമാസിന്റെ കീഴിലുള്ള പവര്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ പറയുന്നത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അവസാനത്തെ ടര്‍ബൈനും ഓഫ് ചെയ്തു.